Sabarimala Save Sabarimala

 

 

Holy Sabarimala – Awareness

വീണ്ടുമൊരു ശബരിമല സീസണ്‍ വരികയാണ് . കഴിഞ്ഞ സീസണിലും പതിവുപോലെ കോടികളുടെ വരുമാനത്തെക്കുറിച്ചും, ഭക്തര്‍ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ധാരാളം വര്‍ത്തമാനങ്ങളും ചര്‍ച്ചകളും ഉണ്ടായി. പക്ഷെ സ്വാമി അയ്യപ്പനെക്കുറിച്ചു മാത്രം ആരും ചര്‍ച്ച ചെയ്തു കണ്ടില്ല. പാരിസ്ഥിതികമായി നമ്മള്‍ ഭക്തര്‍ ഓരോ സീസണിലും ശബരിമലയ്ക്ക് നല്കുന്ന പീഡനം ഏറി വരികയാണ്‌. തീര്‍ത്ഥാടനം ചെയ്യുന്ന ചുരുങ്ങിയ ദിനങ്ങളില്‍ നമുക്ക് ദുസ്സഹമാകുന്ന ശബരിമലയില്‍ ശ്രീ അയ്യപ്പന് ആനന്ദിക്കാന്‍ ആകുമോ? ആനന്ദം നല്കുന്ന ശരണം വിളിയേക്കാള്‍ എത്രയോ വലിയ നൊമ്പരമാകും ശബരിമലയുടെയും, പമ്പാ നദിയുടെയും വേദനകള്‍ സമ്മാനിക്കുന്നത്. മാത്രമല്ല സമീപ പ്രദേശങ്ങളിലെ മനുഷ്യരുടെ തന്നെ ശുദ്ധമായ കുടിവെള്ളത്തിനു ഈ ഭക്തപ്രവാഹം കാരണമാകുന്നു. ഈ തീര്‍ത്ഥാടനം നിര്‍ത്തലാക്കുക എന്നത് അസംഭാവ്യമായത് കൊണ്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ടും ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ കൊണ്ടും ഒരു പരിധി വരെ പരിഹാരം നേടാം. അതിനു വേണ്ടി അയ്യപ്പഭക്തരും, തന്ത്രിമുഖ്യരും, ഗവേര്‍മെന്റും, മത സംഘടനകളും, ആചാന്മാരും , മാധ്യമങ്ങളും  ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

നിയമപരമായ തീരുമാനങ്ങളല്ല, മറിച്ച് ബോധാവല്കരത്തിലുടെയും,  ചര്‍ച്ചയിലൂടെയും ഈ  വിഷയങ്ങള്‍ പഠിച്ച് ഒരു ശാശ്വത പരിഹാരമാണ് വേണ്ടത് . അത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനു എല്ലാവരും തയ്യാറാകണം. മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന ഓരോരുത്തരും വസ്തുതകള്‍ മനസ്സിലാക്കി അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയാല്‍ നല്ല ഫലം ഉണ്ടാകുമെന്നതിനു സംശയം വേണ്ട.

പരിഷ്കാരങ്ങള്‍ ശാസ്ത്രീയമാകണം, പവിത്രമായ പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നതിനു പകരം, അഭിഷേകത്തിലെ പരിഷ്കാരത്തിലൂടെ ഈ തിരക്ക് ഒരു പരിധി വരെ നിയന്തിക്കാനാകും. നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തി, എല്ലാ സമയത്തും ഭക്തര്‍ക്ക്‌ അഭിഷേക നെയ്യ്  അര്‍പ്പിക്കാനും അത് പോലെ എല്ലാ സമയത്തും അഭിഷേക നെയ്യ് ശേഖരിക്കാനും ഉള്ള സംവിധാനം ആണ് അഭികാമ്യം എന്ന് തോന്നുന്നു.

ആചാന്മാരുടെ പങ്ക്

  • ഈശ്വരനെ പരിചയപെടുത്തല്‍
  • ഈശ്വരനെ കണ്ടെത്താന്‍ സഹായിക്കല്‍ 
  • പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധം വെളിവാക്കല്‍
  • സൃഷ്ടിയുടെ രഹസ്യം
  • പിന്തുടരുന്ന തെറ്റായ കീഴവഴക്കങ്ങളുടെ തുറന്നു കാട്ടല്‍

തന്ത്രിമുഖ്യരുടെ പങ്ക്

  • വേദങ്ങളുടെ പ്രയോഗിമായ ഉപയോഗം
  • ഭക്തരെ ശരിയിലേക്ക്‌ നയിക്കല്‍

മത സംഘടനകളുടെ പങ്ക്

  • രാഷ്ട്രീയമായ കാഴ്ച്ചപ്പാടിനും, അന്ധവിശ്വാസത്തിനും  അപ്പുറം മഹത്തായ ഹൈന്ദവ സംസ്കാരത്തിന്ടെ വെളിപ്പെടുത്തല്‍
  • സാധാരണ ജനങ്ങളുടെ ബോധവല്കരണം
  • ആ ശക്തി ഉള്‍കൊണ്ടവരുടെ സംഗമം
  • ആചാരങ്ങളുടെ പുനക്രമീകരണം

ഭക്തരുടെ പങ്ക്

  • ഈശ്വരനെ മനസിലാക്കുവാനുള്ള ചെറിയ ശ്രമം
  • മനസ്സിലായതിനെ മറ്റുള്ളവരിലേക്ക് പകരുവാനുള്ള അനുഗ്രഹം
  • മനസ്സിലാക്കിയതിനെ പ്രാവര്‍ര്തികമാക്കുന്നതിനുള്ള ശ്രമം

മാധ്യമങ്ങളുടെ പങ്ക്

  • മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാവരെയും ഒരു വേദിയിലേക്ക് ആനയിക്കല്‍
  • തുടര്‍ച്ചയായ ചര്‍ച്ചകള്‍
  • ഒരു കൂട്ടായ തീരുമാനം

ചര്‍ച്ചക്ക് വിധേയമാക്കാവുന്ന നിര്‍ദേശങ്ങള്‍

  • അഭിഷേകത്തിന്റെ പുനക്രമീകരണം
  • ശബരിമലയിലും പമ്പയിലും തങ്ങുന്ന സമയത്തില്‍ നിയന്ത്രണം
  • ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ നിയന്ത്രണം
  • ഉപവാസത്തിലൂടെ toilet ഉപയോഗം നിയന്ത്രിക്കല്‍
  • മാലിന്യസംസ്കരത്തിന്   ശാസ്ത്രീയമായ മാര്‍ഗങ്ങള്‍
  • പ്ലാസ്റ്റിക്‌ വസ്തുക്കളില്‍ ഉള്ള നിയന്ത്രണം

You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>