Logo
Towards the Ultimate Truth
The genuine way of successful life

Blissful State | ആനന്ദസാഗരം

എന്താണ് സന്തോഷം?

മനസ്സിന്റെ സ്വസ്ഥമായ അവസ്ഥയാണ് സന്തോഷം. അതായതു ചിന്തകൾ ഇല്ലാതിരിക്കുമ്പോഴാണ് സ്ഥിരമായ തൃപ്തിയും ആനന്ദവും ഉണ്ടാകുന്നത് . ഭൗതിക വസ്തുക്കളിൽ നിന്നും ഉണ്ടാകുന്ന സന്തോഷം നൈമിഷികമാണ് . അത് അൽപ നേരത്തേക്ക് അല്ലെങ്കിൽ 'കുറച്ചു ദിവസത്തേയ്ക്ക് . അത് നൽകുന്ന സുഖം കുറയുമ്പോൾ, അല്ലെങ്കിൽ അതിന്ടെ പുതുമ നഷ്ടപ്പെടുമ്പോൾ സന്തോഷം ഇല്ലാതാവുകയും, മറ്റൊന്നിനു വേണ്ടി അന്വേഷണം തുടരുകയും ചെയ്യും. അങ്ങിനെ ഈ ജീവിതകാലം മുഴുവനും ഓരോരോ ബാഹ്യ വസ്തുക്കൾക്കായി വിശ്രമമില്ലാതെ ഓടുകയും, നമ്മുടെ ഉള്ളിലുള്ള സാദാ പരിമളവും, ആനന്ദവും പരത്തുന്ന ആ ഹൃദയപുഷ്പത്തെ അറിയാതെ പോവുകയും ചെയ്യുന്നു.

എന്താണ് ആ അന്തരീകമായ സന്തോഷത്തെ അറിയാൻ തടസ്സമായിരിക്കുന്നത് . അങ്ങനെയൊന്ന് ഉണ്ടെന്നുള്ള അറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അടുത്തതായി മനസ്സിനെ അറിയുക എന്നതാണ്. മനസ്സ്
എന്നാൽ ചിന്തകളുടെ കൂട്ടമാണ്. കുട്ടിക്കാലം മുതൽ, ഇത് വരെ നാം ശേഖരിച്ചിട്ടുള്ള അറിവുകളാണ് ചിന്തകൾക്ക് ആധാരം. അതുകൊണ്ടു ഓർമകളുടെ അത്ഭുതപെട്ടിയെ ആവശ്യത്തിനു മാത്രം തുറക്കുക. അതിനെ അടച്ചു സൂക്ഷിക്കുവാൻ പഠിക്കുക.

ചിന്തകളെ കുറച്ചുകൊണ്ടു വരിക എന്നത് ശ്രമകരമായ ഒന്നാണ്. മനസ്സിനെ ബലപ്രയോഗത്തിലൂടെ ഒരിക്കലും കീഴ്പെടുത്താനാവില്ല. ഏതു ചിന്തയാണ് വേണ്ട എന്ന് വയ്ക്കുന്നത് , അത് കൂടുതൽ ശക്തിയോടെ തിരിച്ചുവരും.

ശ്വാസഗതിയിൽ ശ്രദ്ധിക്കുക എന്ന ലളിതമായ വിദ്യയാണ് യോഗശാസ്ത്രത്തിൽ ഉപയോഗിക്കുന്നത് . നിരന്തരമായ അഭ്യാസം കൊണ്ട് ചിന്തകളുടെ പ്രഭാവം ഇല്ലാതാക്കാനും, ആന്തരികമായ ആനന്ദത്തിന്ടെ ചെറിയ ചെറിയ അലകൾ ഉണ്ടാകുന്നു. കൂടുതൽ കൂടുതൽ അഭ്യാസത്തിലൂടെ ആ അലകളുടെ വ്യാപ്തിയും എണ്ണവും വർധിപ്പിക്കാൻ സാധിക്കുന്നു. മുന്നോട്ട് പോകുന്തോറും ആനന്ദത്തിന്റെ അലകളിൽ ലയിച്ചുചേർന്ന് ആനന്ദസാഗരത്തിന്ടെ അഗാധതയിലേക്ക് , പരമാനന്ദത്തിലേക്ക് എത്തിച്ചേരുന്നു.

ആ ലക്ഷ്യത്തിലെത്താൻ എല്ലാവര്ക്കും കഴിയട്ടെ...

ഓം ശാന്തി ശാന്തി ശാന്തി