Art of man making logo
Towards the Ultimate Truth
The genuine way of successful life

Art of man making | മനുഷ്യനാക്കുന്ന കല

നുഷ്യനാക്കുന്ന കല എന്നു പറയുമ്പോൾ സ്വാഭാവികമായും ഒരു സംശയം എല്ലാവരിലും ഉണ്ടാകാം. അപ്പോൾ ഈ കാണുന്ന മനുഷ്യരെല്ലാം പൂർണരല്ലേ? പൂർണ്ണരല്ല എന്നത് തന്നെയാണ് ഉത്തരം. ഭൗതീക തലത്തിൽ പൂർണമായി തോന്നുമെങ്കിലും, മനസ്സിന്റെ നില നോക്കുമ്പോൾ അപൂർണ്ണമാണ്‌. ചിന്തിച്ചു നോക്കൂ, നാം പൂർണമായും സ്വതന്ത്രരാണോ? നമുക്ക് എത്ര സമയം സ്വസ്ഥമായി ഒരിടത്തു ഇരിക്കാൻ കഴിയും. എത്ര നേരം സന്തോഷത്തോടെ നിലകൊള്ളാൻ കഴിയും. ഈ ജീവിതത്തിൽ നിന്നും പൂർണമായ തൃപ്തി ഉണ്ടാകുന്നുണ്ടോ?

അങ്ങിനെയാണെങ്കിൽ എന്താണ്  മനുഷ്യരുടെപൂർണതയ്ക്ക്   തടസമായി നില്കുന്നത്. ഭൗതീക സുഖങ്ങളോടുള്ള ആഗ്രഹങ്ങളാണ്  നമ്മളെ പുറകിലേക്ക്  വലിക്കുന്നത് . ആഗ്രഹങ്ങൾ ഓരോന്നായി നടക്കുമ്പോഴേക്കും അതിന്ടെ സ്ഥാനത്തേയ്ക്ക്  വേറൊന്നു സ്ഥാനം പിടിച്ചിരിക്കും. അത്തരത്തിൽ ജീവിതകാലം മുഴുവനും ഓരോ ആഗ്രഹങ്ങളും, അവ നടപ്പിൽ വരുത്താനുള്ള ഭാരമുള്ള ചിന്തകളുമായി തീർക്കും. ആഗ്രഹങ്ങളുടെ ഭാരം കൂടുന്തോറും ചിന്തകളുടെ ഭാരവും ഏറി വരും. അപ്പോൾ ഒന്നിലേറെ ആഗ്രഹങ്ങൾ ആകുമ്പോൾ തീർച്ചയായും ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടാകും, അത് മാനസീക  സംഘർഷത്തിലേക്ക്  നയിക്കും. സ്വസ്ഥത ഇല്ലാതാകും, സന്തോഷത്തിന്ടെ സ്ഥിരത ഇല്ലാതാകും. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കേണ്ടത്, ചിന്തകൾ കുറയുന്തോറും മനസ്സ് അതിന്ടെ സഹജഭാവമായ ആനന്ദത്തിലേയ്ക്കും ശാന്തിയിലേയ്ക്കും നീങ്ങുന്നു എന്നാണ് . അത്തരത്തിൽ ചിന്തകളെ അടക്കി നാം നമ്മുടെ ശുദ്ധ ബോധത്തിലേക്ക് എത്തിച്ചേരുമ്പോൾ സ്ഥിരമായ, അനുഗ്രഹീതമായ, ഈശ്വരീയമായ ആ ആനന്ദത്തിലേയ്ക്ക് എത്തിച്ചേരും. അത്തരം അവസ്ഥ പ്രാപിക്കാനും അതിനെ നിലനിർത്താനും കഴിയുന്നവർ മാത്രമേ പൂർണതയിലേക്ക് എത്തുന്നുള്ളു. അതിനു വേണ്ടിയാണു മൃഗങ്ങളിൽ നിന്ന് ഭിന്നരായി മനുഷ്യരെ വിവേകികളായി ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളത് . മനുഷ്യജന്മത്തെ അതിന്റെ ഔന്നത്യത്തിലേക്കു നയിക്കുന്ന വിദ്യ ഒരു കലയാണ് . അവിടെ പൂർണമായ ശ്രദ്ധയും, സ്നേഹവും , സമർപ്പണവും ഉണ്ടാകണം. ഈ വിദ്യയെ അഭ്യസിച്ചു മഹാ മനുഷ്യരായി മാറൂ..

ഓം ശാന്തി ശാന്തി ശാന്തി


ആനന്ദസാഗരം

മനസ്സിന്റെ സ്വസ്ഥമായ അവസ്ഥയാണ്  സന്തോഷം. അതായതു ചിന്തകൾ ഇല്ലാതിരിക്കുമ്പോഴാണ്  സ്ഥിരമായ തൃപ്തിയും ആനന്ദവും ഉണ്ടാകുന്നത് . ഭൗതിക വസ്തുക്കളിൽ നിന്നും ഉണ്ടാകുന്ന സന്തോഷം നൈമിഷികമാണ് . അത് അൽപ നേരത്തേക്ക് അല്ലെങ്കിൽ 'കുറച്ചു ദിവസത്തേയ്ക്ക് . അത് നൽകുന്ന സുഖം കുറയുമ്പോൾ, അല്ലെങ്കിൽ അതിന്ടെ പുതുമ നഷ്ടപ്പെടുമ്പോൾ സന്തോഷം ഇല്ലാതാവുകയും, മറ്റൊന്നിനു വേണ്ടി അന്വേഷണം തുടരുകയും ചെയ്യും. അങ്ങിനെ ഈ ജീവിതകാലം മുഴുവനും ഓരോരോ ബാഹ്യ വസ്തുക്കൾക്കായി വിശ്രമമില്ലാതെ ഓടുകയും, നമ്മുടെ ഉള്ളിലുള്ള സാദാ പരിമളവും, ആനന്ദവും പരത്തുന്ന ആ ഹൃദയപുഷ്പത്തെ അറിയാതെ പോവുകയും ചെയ്യുന്നു.

Read More


Yoga

Yoga makes you physically, mentally, socially healthy and spiritual wellbeing. Yoga promote positive health and prevent disease. Yoga develop your personality at Physical level, Mental level, Emotional level, Intellectual level and Spiritual level.

Read More


Blissful waves | ആനന്ദത്തിന്റെ അലകൾ

പൂർണതയിലേക്കുള്ള ദിശ ഓരോരുത്തരുടെയും ഉള്ളിലേക്ക് തന്നെയാണ്. അവിടേക്കുള്ള കവാടം ഇപ്പോഴും തുറന്നു തന്നെയാണ് . ബാഹ്യലോകത്തിലേക്കു തുറന്നിരിക്കുന്ന ഈ കണ്ണുകളെ അൽപ നേരത്തേയ്ക്ക് അടയ്‌ക്കൂ ... ആ കവാദത്തിലൂടെ കടന്നു ഉള്ളത്തിലുള്ള ആനന്ദവും ശാന്തിയും നിറഞ്ഞ ആ ലോകത്തെ അനുഭവിക്കൂ... അത് നിങ്ങളുടെ നിങ്ങളുടെ മാത്രം സ്വന്തമാണ്.

Read More


Blissful state

Learn to simply sit, observe inhalation and exhalation, cut down the memories, cut down the thoughts. Just sit simply as long as you can.